Showing replay on screen before 15 seconds was costly: Kohli on DRS<br />ഓസ്ട്രലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ഇന്ത്യക്കു ഒരു റിവ്യു അവസരം നഷ്ടമയാത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിരാട് കോലി റിവ്യു വിളിച്ചിരുന്നെങ്കിലും അതിനു മുമ്പ് സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ റീപ്ലേ കാണിച്ചതിനാല്‍ തേര്‍ഡ് അംപയര്‍ ഇതു തള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന് ഫീല്‍ഡ് അംപയര്‍മാരുമായി കോലി ഏറെ നേരം വാദിക്കുകയും ഒടുവില്‍ നിരാശനായി പിന്‍മാറുകയുമായിരുന്നു. ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് കോലി. മല്‍സരശേഷം സംസാരിക്കുകയായിരുന്നു.<br /><br />